Latest News

ഭാരത് ജോഡോ ന്യായ് യാത്ര: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഗുവാഹത്തിയിൽ യോഗം ചേർന്നു

Wed Jan 2024 | 04:42:06 news

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുന്ന ആസാമിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ യോഗം ചേർന്നു. ഭാരത് ജോഡോ ന്യായ് യാത്രയിൽ കൂടുതൽ സമയം യാത്ര ചെയ്ത് അസമിനെ ആഴത്തിൽ അടുത്തറിയുകയാണ് ലക്ഷ്യം. കോൺഗ്രസ് അസം സംസ്ഥാന നേതൃത്വം യാത്ര വൻ വിജയമാക്കാൻ പൂർണ്ണമായും സജ്ജമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഇൻചാർജ് ജിതേന്ദ്ര സിംഗ് , എപിസിസി പ്രസിഡന്റ് ഭൂപൻ കെ ബോറ , സിഎൽപി നേതാവ് എസ്. ദേബബ്രത സൈകിയ , എംപിമാരായ ഗൗരവ് ഗൊഗോയ് , പ്രദ്യുത് ബോർഡോലോയ് , അബ്ദുൾ ഖാലിഖ്, മറ്റ് മുതിർന്ന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

VIDEO