Latest News

മുഖ്യമന്ത്രിയുടേത് ഡ്രാക്കുളാ മനോഭാവം: ആർ.വൈ.എഫ്

Wed Jan 2024 | 04:42:56 news

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടലിനെ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി മുഖ്യമന്ത്രിയുടെ അസഹിഷ്ണതയുടെ ഉദാഹരണമാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും സെക്രട്ടറി അഡ്വ. വിഷ്ണു മോഹനും കുറ്റപ്പെടുത്തി. പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങളെ അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തിക്കളയാമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി മാത്രമായി അവശേഷിക്കും. മുഖ്യമന്ത്രിയും ഓഫീസും അധികാരത്തിന്റെ ഉൻമത്ത അവസ്ഥയിലാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും പിണറായിയോളം ഭയപ്പെട്ട മുഖ്യമന്ത്രി കേരള ചരിത്രത്തിലാദ്യമാണ്. പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങളെയും നേതാക്കളെയും പൊലീസിനെ കൊണ്ടു പ്രകോപിപ്പിച്ചു പ്രതിഷേധങ്ങളെ ചോരയിൽ മുക്കാൻ പ്രോത്സാഹിപ്പിയ്ക്കുന്ന ഡ്രാക്കുള മനോഭാവമാണ് മുഖ്യമന്ത്രിയുടെതെന്നും നേതാക്കൾ പറഞ്ഞു.

VIDEO