Latest News

‘പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാം’; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

Wed Jan 2024 | 04:46:48 news

ന്യൂഡൽഹി: പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്. പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാമെന്നും ശ്രീനിവാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിത്. ജനാധിപത്യത്തിൽ വിയോജിപ്പ് ഒരു അവകാശമാണ്, കുറ്റമല്ല. കേരള സർക്കാർ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ബിവി ശ്രീനിവാസ് വ്യക്തമാക്കി. നവകേരള സദസിന്റെ പേരിൽ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗണ്മന്മാരും കേരളത്തിലുടനീളം കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നെടുത്ത കേസിൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടുവളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

VIDEO