Latest News

സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കും: യുഡിഎഫ് യോ​ഗം തുടങ്ങി

Thu Jan 2024 | 04:38:23 news

തിരുവനന്തപുരം: പിണറായി വിജയൻ നയിക്കുന്ന കിരാത ഭരണത്തിനെതിരേ സമരമുഖം ശക്തമാക്കുന്നതടക്കം ആലോചിക്കുന്നതിന് യുഡിഎഫ് ഉന്നതതല യോ​ഗം കന്റോൺമെന്റ് ഹൗസിൽ തുടങ്ങി. ആസന്നമായ ലോക് സഭാ തെരഞ്ഞെടുപ്പ്, സർക്കാരിനെതിരായ പ്രക്ഷോഭം, രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം തുടങ്ങിയവ ചർച്ച ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടക്കുന്ന യോ​ഗത്തിൽ കൺവീനർ എം.എം. ഹസൻ, കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ, ഡി. ദേവരാജൻ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്.

VIDEO