Latest News

രാഹുലിന്റെ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് വേദി നിഷേധിച്ചു

Thu Jan 2024 | 04:40:09 news

ഇംഫാൽ: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഈ മാസം 14നു മണിപ്പൂരിൽ നിന്നു തുടങ്ങാനിരുന്ന രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് വേദി നിഷേധിച്ച് മണിപ്പൂർ സർക്കാർ. കിഴക്കൻ ഇംഫാൽ ജില്ലയിലെ ഹട്ടകൻജിബും​ഗിൽ നിന്നാണ് ഞായറാഴ്ച യാത്ര തുടങ്ങാനാരുങ്ങുന്നത്. ഇതിന് അനുമതി തേടി മണിപ്പൂർ പിസിസി പ്രസിഡന്റ് ഘെയ്ഷം മേഘചന്ദ്രയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് നേതാക്കൾ ഇന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിം​ഗിനെ കണ്ടിരുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. അതേ സമയം, ഈ മാസം 14നു തന്നെ മണിപ്പൂരിൽ നിന്ന് റാലി ഫ്ലാ​ഗ് ഓഫ് ചെയ്യുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. മണിപ്പൂരിലെ നാലു ജില്ലകളിലൂടെയാണു കടന്നു പോകുന്നത്. അതിൽ ഏതെങ്കിലും ഒരിടത്താകും യാത്ര ഫ്ലാ​ഗ് ചെയ്യുന്നത്. മാർച്ച് 20നു മുംബൈയിലാണു സമാപനം. 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6,713 കിലോ മീറ്റർ ദൂരമാണ് രാഹുൽ ​ഗാന്ധിയും സംഘവും നടക്കുന്നത്. 66 ദിവസം കൊണ്ടാവും യാത്ര പൂർത്തിയാക്കുന്നത്.

VIDEO