Latest News

നിയമവിരുദ്ധ വായ്പകള്‍ നല്‍കാന്‍ പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവും കുരുക്കിലേക്ക്

Tue Jan 2024 | 04:51:25 news

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി. പറയുന്നു. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവർക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

VIDEO