Latest News

ഭാരത് ജോഡോ ന്യായ് യാത്ര’ ബിജെപിക്കെതിരെ, അസ്വസ്ഥത സിപിഎം മന്ത്രിക്ക്; രാഹുലിനെ പരിഹസിച്ച് എംബി രാജേഷ്

Tue Jan 2024 | 05:08:05 news

കോഴിക്കോട്: ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഹുൽഗാന്ധിയെ വിമർശിക്കാൻ സമയം നീക്കിവെച്ച് സ്വയം അപഹാസ്യരാവുകയാണ് സിപിഎം മന്ത്രിമാർ. ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുലും സംഘവും സഞ്ചരിക്കുന്ന ബസിന്റെ പേരിൽ സിപിഎം സൈബർ സേന ആക്ഷേപം അഴിച്ചുവിടുകയാണ്. ‘ബസിന് മുകളിലേക്ക് ലിഫ്റ്റ്, മുകളിൽനിന്ന് രാഹുൽ പ്രസംഗിക്കും. ബസിൽ കോൺഫറൻസ് റൂമും ശുചിമുറിയും’ എന്ന വാർത്ത പങ്കുവെച്ചാണ് ‘ലളിതം സുന്ദരം’ എന്ന പരിഹാസ ക്യാപ്ഷനുമായ് തദ്ദേശ സ്വയംഭരണ വകുപ്പ് എം ബി രാജേഷ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. ഡൽഹി കലാപത്തിൽ വർഗീയ വിഷംതുപ്പി കലാപം ആളിക്കത്തിച്ച ബിജെപി കേന്ദ്രമന്ത്രി തന്റെ ഉറ്റ സുഹൃത്താണെന്ന് ഊറ്റം കൊള്ളുന്ന എംബി രാജേഷിൽ നിന്നും ബിജെപി അനുകൂല നിലപാട് വരുന്നത് യാദൃശ്ചികമല്ല.

VIDEO