Latest News

രക്ഷിക്കണം മുതലാളീ രക്ഷിക്കണം!”,മോദിയുടെ ഇരുകയ്യും കൂട്ടിപ്പിടിച്ച് പിണറായിയുടെ സ്വീകരണം

Wed Jan 2024 | 04:42:33 news

കൊച്ചി: കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുകയ്യും കൂട്ടിപ്പിടിച്ച് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് മോദിയും പിണറായിയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു. സാധാരണ ഷേക്ക് ഹാൻഡിന് പകരമായിരുന്നു ഈ സ്നേഹ പ്രകടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി പിന്നീട് ഹെലികോപ്റ്റർ വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങി. ഇവിടെ നിന്ന് ബിജെപി സംഘടിപ്പിച്ച റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് പോയത്. രാത്രി ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെ തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരിക്കും. പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും.

VIDEO