Latest News

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി!

Thu Jan 2024 | 05:01:40 news

കുവൈറ്റ് സിറ്റി : ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ കുടുമ്പാഗമായ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടിൽ ഷൈജു രാഘവനെ (46) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരേതനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. നേരത്തെ എസ എഛ് ബി സി യിൽ ആയിരുന്ന ഷൈജു അടുത്ത കാലം മുതൽ ആണ് അൽഗാനിം കമ്പനിയിൽ ടെക്‌നിഷ്യൻ ആയി ജോലിക്ക് കയറിയത്. കാണാതായതിനെ തുടർന്ന് സഹ പ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിൽ മോര്ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഭാര്യ രാധിക ഷൈജു, രണ്ടു കുട്ടികളുണ്ട്. ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

VIDEO