Latest News

കേരള പ്രസ്സ് ക്ലബ് ന് പുതിയ ഭാരവാഹികൾ !

Sat Jan 2024 | 05:01:15 news

കുവൈത്ത് സിറ്റി : കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ‘കേരള പ്രസ്സ് ക്ലബ്’ ന് പുതിയ ഭാരവാഹികൾ. വെള്ളിയാഴ്ച രാവിലെ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റാറെന്റ് ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ ഐകകണ്ടേന പുതിയ ഭാരവാഹികളെ. തെരെഞ്ഞെടുത്തത്. മുനീർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിൽ ടി വി ഹിക് മത്, അനിൽ നമ്പ്യാർ എന്നിവർ യഥാക്രമം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ അംഗം സുനീഷ് (കേരള വിഷൻ) നെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ടായി സുജിത് സുരേഷ് (ജനം) നെയും ജന സെക്രട്ടറി ആയി സലിം കോട്ടയിൽ (മീഡിയ വൺ) നെയും ട്രഷറർ ആയി ശ്രീജിത് (ദേശാഭിമാനി) നെയുമാണ് തെരെഞ്ഞെടുത്തത്. മുഖ്യധാരാ മാധ്യമ ഒരവർത്തകരടങ്ങിയ പ്രവർത്തക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

VIDEO