Latest News

അസം: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ. ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ രാഹുലിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയത് പ്രതിഷേധക്കാരായിരുന്നു. ബിജെപി കൊടികളുമായി മുദ്രാവാക്യം വിളിച്ച് ആക്രോശിച്ച പ്രവർത്തകർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിച്ചെല്ലുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയോടെ പ്രതിഷേധക്കാർ ഉൾപ്പെടെ ഒരു നിമിഷം അന്ധാളിച്ചു. ആക്രോശിച്ച് മുദ്രാവാക്യം വിളിച്ചവരും രാഹുലിൻ്റെ നീക്കത്തിൽ നിശബ്ദ‌രായി. സുരക്ഷാസേനയും പോലീസും ഇടപെട്ടാണ് സ്ഥിതിഗതി ശാന്തമാക്കിയത്. കാവിക്കൊടികളുമായി ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി സംഘം ബസിന് അടുത്തേക്ക് എത്തിയത്. പിന്നീട് ബസിലേക്ക് തിരികെ കയറിയ രാഹുൽ ആരാധകർക്കും പ്രതിഷേധക്കാർക്കും ഫ്ലൈയിംഗ് കിസ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. അസമിലേക്ക് ന്യായ് യാത്ര പ്രവേശിച്ച ദിവസം മുതൽ പ്രകോപനപരമായിട്ടാണ് ബിജെപി നീങ്ങുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഴിമതികൾ രാഹുൽ ഗാന്ധി തുറന്നുകാട്ടിയതിന് പിന്നാലെയാണ് യാത്രയ്ക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത്. അസമിൽ രണ്ടു തവണ ന്യായ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി. വാഹനവ്യൂഹത്തെ തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയുംചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്ത‌ിരുന്നു. അതേസമയം ബിജെപി യാത്രയെ ഭയക്കുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഭയത്തിൽ നിന്നാണ് യാത്രയ്ക്ക് നേരെയുള്ള ആക്രമണങ്ങളെന്നും എന്തുതന്നെ സംഭവിച്ചാലും യാത്ര ലക്ഷ്യം പൂർത്തീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

Mon Jan 2024 | 05:00:18 news

തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. മുരിങ്ങൂർ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന ഭർത്താവ് ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കുട്ടികളെ ​ഗുരുതരപരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില ​ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

VIDEO