Latest News

രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റം; കെ സുധാകരൻ എംപി

Tue Jan 2024 | 04:42:45 news

തിരുവനന്തപുരം: ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ നായകനായി രാഹുൽ ഗാന്ധിയെ സ്വീകരിച്ചതിന്റെ വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അയോധ്യ വിഷയം ഉയർത്തി പ്രധാനമന്ത്രി രാഷ്ട്രീയ നാടകം നടത്തുമ്പോൾ ഒരു വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റമാണ്. രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടെയും അപ്പോസ്‌തലൻ ആകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിൻ്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നൽകിയിട്ടില്ല. ചാതുർവർണ്യത്തിൻ്റെ രാഷ്ട്രീയത്തിൽ ഇന്നും വിശ്വസിക്കുന്ന സംഘപരിവാർ അജണ്ട ഹിന്ദുവിശ്വാസികളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ സർട്ടിഫിക്കറ്റ് ഉള്ളവർമാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാർ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത്. വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രദർശനം പോലും കൊട്ടിയടക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്

VIDEO