Latest News

ജയ് ശ്രീറാം’ വിളികളുമായി ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറി: കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി

Tue Jan 2024 | 04:44:03 news

ഭോപ്പാല്‍: ‘ജയ് ശ്രീറാം’ വിളികളുമായ് മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികള്‍ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് പള്ളികള്‍ക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്. അമ്പത് പേരടങ്ങുന്ന ഹിന്ദുത്വ വാദികളുടെ സംഘമാണ് പള്ളികളില്‍ അതിക്രമിച്ച് കയറി കുരിശിനെ അപമാനിച്ച് അതില്‍ കാവിക്കൊടി കെട്ടിയത്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ദാബ്തല്ലേ, ധംനിനാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മാതാസുലേയിലെ സി എസ് ഐ ഇടക പള്ളിയിലും കാവിക്കൊടി നാട്ടി. മൂന്ന് പള്ളികളില്‍ കെട്ടിയ കൊടി അഴിച്ചു മാറ്റിയെങ്കിലും ധംനിനാഥിലെ ചര്‍ച്ചില്‍ കെട്ടിയ കൊടി മാറ്റാൻ അനുവദിച്ചില്ല.

VIDEO