Latest News

റിപ്പബ്ലിക് ദിനാഘോഷം : വിപുലമായ പരിപാടികളുമായി റിയാദ് ഒഐസിസി

Wed Jan 2024 | 04:32:16 news

റിയാദ് : ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി റിയാദ് ഒഐസിസി . ജനുവരി 26 വെള്ളി രാവിലെ 8 മുതൽ തുടങ്ങുന്ന പ്രോഗ്രാമുകൾ വിവിധ വേദികളിലായി രാത്രീ 10 വരെ നടക്കുമെന്ന് റിയാദ് ഒഐസിസി വാർത്ത കുറിപ്പിൽ അറിയിച്ചു. രാവിലെ 8 മണിമുതൽ ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംഗ് സഊദ് മെഡിക്കൽ സിറ്റി ( ശുമൈസി ഹോസ്പിറ്റൽ ) യിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും . റിപ്പബ്ലിക് ദിനാഘോഷം കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് , ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ, ജീവ കാരുണ്യ കൺവീനർ സിജോ ജോസഫ്, സെൻട്രൽ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അലി അൽ സനയാദി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകും . ഉച്ചയ്ക്ക് മൂന്നു മണി മുതൽ വൈകീട്ട് 7 മണി വരെ ഒഐസിസി റിയാദ് ഓഫീസിൽ നാലാമത് നോർക്ക ഹെല്പ് ഡെസ്ക് ക്യാമ്പയിൻ ആരംഭിക്കും . പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്‌ഘാടനം നിർവഹിക്കും. നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സേവനങ്ങൾ ലഭ്യമാക്കാനും നോർക്ക ഐ ഡി കാർഡ് എടുക്കുന്നതിനും പുതുക്കാനും പ്രവാസി ക്ഷേമ പദ്ധതിയിൽ അംഗമാകാനും അവസരമൊരുക്കും. വിദേശത്തു ആറു മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. നോർക്ക ഐ ഡി കാർഡിന് പുതുതായി അപേക്ഷിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ടിന്റെ ആദ്യ പേജ് , അവസാന പേജ് കോപ്പികൾ , ഇക്കാമ കോപ്പി, രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവയാണ് വേണ്ടത്. നോർക്ക കാർഡ് പുതുക്കുന്നവരാണെങ്കിൽ പഴയ കാർഡിന്റെ കോപ്പിയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് സക്കീർ ദാനത് ( 0567491000 ) സുരേഷ് ശങ്കർ (0559622706 ) അമീർ പട്ടണത്ത് (0567844919 ) സാബു കല്ലേലിഭാഗം ( 0551165719 ) എന്നിവരെ ബന്ധപ്പെടണമെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.

VIDEO