Latest News

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആസാം മുഖ്യമന്ത്രി, ഹിമന്ത ബിശ്വ ശർമ്മ

Wed Jan 2024 | 04:34:39 news

ഗുവാഹത്തി: അസമിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതിനു പിന്നാലെ യാത്ര തടസ്സപ്പെടുത്താൻ ബിജെപിയും സംസ്ഥാന സർക്കാരും പലതവണ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് കാലത്ത് രാഹുൽ ഗാന്ധിയെയും യാത്രാ സംഘത്തെയും ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് വ്യാപക പ്രതിഷേധമുയർത്തുകയും ബാരിക്കേഡ് പൊളിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ലാത്തിചാർജിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാത്ര തടയാൻ ശ്രമിച്ച ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരായ അഴിമതി ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്

VIDEO