Latest News

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ – കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ!

Fri Jan 2024 | 04:44:23 news

കുവൈറ്റ് സിറ്റി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ – കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ബഹു: ഇന്ത്യൻ അംബാസഡർ ശ്രീ ആദർശ് സ്വൈക. “75-ാമത് റിപ്പബ്ലിക് ദിനത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേരുന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉറ്റ ബന്ധം പ്രതിബദ്ധതയോടെ പുലർത്തിയ കുവൈറ്റ് ഭരണകൂടത്തിനും, ജനങ്ങൾക്കും നന്ദി അറിയിക്കുന്നു . കുവൈറ്റ് മായുള്ള ദീർഘവും സമയബന്ധിതവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധമാ ണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷമാണിത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി കാലക്രമേണ പരിസ്കരിച്ച ഒരു ജീവനുള്ള രേഖയാണ്. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര – സോഷ്യലിസ്റ്റ് – മതേതര- ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുകയും ചെയ്യുന്നു. ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മൂലക്കല്ലാണ് തുല്യമായ വികസനം. ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവയാണ് ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ധാർമ്മികത. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യാണെന്ന് . അടുത്ത രണ്ട് വർഷങ്ങളിൽ ഇത് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യായി മാറും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയത്തോടെയാണ് ഇന്ത്യ മുന്നേറുന്നത്. വ്യാപാര സൗഹൃദ പരിഷ്കാരങ്ങളും നയങ്ങളും രാജ്യത്തിന്റെ സാധ്യതകൾ തുറന്നു കാണിക്കുന്നതിനുള്ള അവസരമായി. ശാസ്ത്ര രംഗങ്ങളിലെ മുന്നേറ്റം ആഗോളതലത്തിൽ നൂതന സാങ്കേതിക വിദ്യയുടെ മുൻനിര കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടു.

VIDEO