Latest News

കൊല്ലത്ത് ​ഗവർണർ എസ്എഫ്ഐ ഏറ്റുമുട്ടൽ, അതീവ ​ഗുരുതര പ്രോട്ടോകോൾ ലംഘനം

Sat Jan 2024 | 07:25:35 news

കൊല്ലം: കൊല്ലത്ത് ​ഗവർണർ മുഹമ്മദ് ആരിഫ് ഖാനും എസ്എഫ്ഐ പ്രവർത്തകരും പോരാട്ട വീര്യത്തോടെ മുഖാമുഖമെത്തി. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവരെ വിവരം ധരിപ്പിക്കുക എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അരമണിക്കൂറിലധികമായി ​ഗവർണർ എംസി റോഡിൽ കുത്തിയിരിക്കുകയാണ്. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോഴും നിങ്ങൾ എസ്എഫ്ഐക്കു സംരക്ഷണം ഒരുക്കുന്ന സാഹചര്യത്തിൽ താൻ ഇവിടം വിട്ടു പോകില്ലെന്നാണ് ​ഗവർണറുടെ നിലപാട്. സംസ്ഥാനം ഇന്നോളം കണ്ടിട്ടില്ലാത്ത അതീവ ​ഗുരുതരമായ ക്രമസമാധാന തകർച്ചയ്ക്കാണ് കൊല്ലം ജില്ലയിലെ നിലമേൽ ടൗണിൽ അരങ്ങേറിയത്. കൊട്ടാരക്കരയ്ക്കു സമീപം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്നു രാവിലെ പുറപ്പെട്ടതാണ് ​ഗവർണർ. തന്നെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ദ​ഗവർണർ പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് കൈയാങ്കളി ഒഴിവാക്കിയത്. സ്ഥലത്തേക്കു കൂടുതൽ പൊലീസ് കുതിക്കുകയാണ്.

VIDEO