Latest News

എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറങ്ങി നേരിട്ട് ഗവർണർ, പ്രതിഷേധം അരമണിക്കൂർ പിന്നിട്ടു, പോലീസിന് രൂക്ഷ വിമർശനം

Sat Jan 2024 | 07:26:41 news

കൊല്ലം: കൊല്ലം നിലമേലിൽ കരിങ്കൊടി കാണിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറങ്ങി നേരിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിൽ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതോടെ കാറിൽനിന്നിറങ്ങി റോഡിൽ ഇരുന്ന് ഗവർണർ പ്രതിഷേധിച്ചു. വാഹനത്തിൽ കയറാതെ റോഡിൽ ഇരുന്നുള്ള ഗവർണറുടെ പ്രതിഷേധം അരമണിക്കൂർ പിന്നിട്ടു. പൊലീസ് തന്നെ നിയമലംഘിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ രൂക്ഷ ഭാഷയിൽ പൊലീസിനെ ശകാരിച്ചു. കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഇതാണോ സ്ഥഥിതിയെന്ന ഗവർണർ ചോദിച്ചു. എല്ലാവർക്കും എതിരെ കേസെടുക്കണമെന്ന് ഗവർണറുടെ നിർദേശത്തിന് പിന്നാലെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.

VIDEO