Latest News

രഞ്ജിനി വിശ്വന് കായംകുളം NRIs – കുവൈറ്റ് യാത്രയയപ്പ് നൽകി!

Mon Jan 2024 | 04:54:40 news

കുവൈറ്റ് സിറ്റി: ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം രഞ്ജിനി വിശ്വന്കായംകുളം NRIs യാത്രയയപ്പ് നൽകി.അമിരി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിനി. ബി.എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.ജി ശ്രീകുമാർ, സുനിൽ എസ്.എസ്, സിനിജിത്, വിപിൻ മങ്ങാട്, മധുകുട്ടൻ, സജൻ, മനോജ് റോയ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസിഡന്‍റ് ബി.എസ്.പിള്ള കായംകുളം NRIs കുവൈറ്റിന്‍റെ സ്നേഹോപഹാരം രഞ്ജിനി വിശ്വന് സമ്മാനിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.

VIDEO