Latest News

സിപിഎം ഇടപെട്ടു’, സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിൻവലിച്ച്; എച്ച് സലാം എംഎൽഎ

Wed Jan 2024 | 04:52:16 news

തിരുവനന്തപുരം: പാർട്ടി ഇടപെടലിന് പിന്നാലെ നിയമസഭയിലെ ചോദ്യം പിൻവലിച്ച് എച്ച് സലാം എംഎൽഎ. സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യമാണ് എച്ച് സലാം എംഎൽഎ പിൻവലിച്ചത്. നിയമസഭ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച ചോദ്യം പക്ഷേ അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ വന്നു. പിന്നാലെ ഇത് വെട്ടിക്കളഞ്ഞു. സഹകരണ വകുപ്പ് മന്ത്രിയോടായിരുന്നു അമ്പലപ്പുഴയിൽ നിന്നുള്ള സിപിഎം എംഎൽഎയായ എച്ച്. സലാമിന്റെ ചോദ്യം. സഹകരണവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം

VIDEO