Latest News

ഗ്യാൻവ്യാപി മാസ്ദിജിൽ പൂജക്ക്‌ അനുമതി

Thu Feb 2024 | 04:35:00 news

വാരണാസി: ഹിന്ദുക്കൾക്ക് ​ഗ്യാൻവ്യാപി മസ്ജിദിൽ പ്രാർത്ഥന നടത്താമെന്ന് കോടതിവിധി. വാരണാസി കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഗ്യാൻവാപി പള്ളിയുടെ പൂട്ടിയിട്ടിരിക്കുന്ന നിലവറയ്ക്കുള്ളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്നാണ് വാരണാസി കോടതിയുടെ വിധി. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം. 7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു.

VIDEO