Latest News

പിസി ജോർജും മകനും ബിജെപിയിൽ

Thu Feb 2024 | 04:35:34 news

ന്യൂഡൽഹി: മുൻ എംഎൽഎ പി.സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പത്തനംതിട്ട സീറ്റ് ലക്ഷ്യം വെച്ചാണ് പിസി ജോർജ്ജും മകനും ബിജെപി പാളയത്തിൽ എത്തിയത്. ജോർജ്ജിന്റെ പാർട്ടിയായ കേരള ജനപക്ഷം സെക്യുലർ ബിജെപിയിൽ ലയിക്കും. ഇടത്-വലതു മുന്നണികളിൽ സ്ഥാനമില്ലാതെ നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് പിസി ജോർജ് ബിജെപിയിൽ അംഗത്വം എടുത്തത്. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്തുവച്ചാണ് പി.സി ജോർജ് പാർട്ടി അംഗത്വമെടുത്തത്. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. പി.സി ജോർജിനെ ലോക്‌സഭയിലേയ്ക്ക് മൽസരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

VIDEO