Latest News

കുവൈറ്റ് സിറ്റി :മലപ്പറം ജില്ലാ അസോസിയേഷൻ ‘മെഡക്സ്’ ന്റെ സഹകരണത്തോടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് മെഡിക്കൽ സെമിനാർ നടത്തി. 26-Jan-2023 നു ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മാക് പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ശ്രീ അഭിലാഷ് കളരിക്കൽ ആയിരുന്നു കൺവീനറായി മെഡിക്കൽ സെമിനാർ ഏകോപിപ്പിച്ചത്. ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ച ചടങ്ങ് മുഖ്യാതിഥി ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ് ആശംസ അറിയിച്ചു. ലൈഫ് സ്റ്റൈൽ രോഗങ്ങളെ കുറിച്ച് ഡോക്ടർ ജിൻസി ജോസഫ് ക്ലാസ്സ് എടുത്തു. ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് എടുത്ത വനിതകൾക്കായുള്ള ഗൈനോക്കോളജി ക്ലാസ്സും വളരെ വിജ്ഞാനപ്രദമായി , മലപ്പറം ജില്ലാ അസോസിയേഷൻ പതിവായി നടത്തി വരാറുള്ള റിപ്പബ്ലിക്ക് ദിനാഘോഷംമാക്കിഡ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി. ഷെസ ഫർഹീൻ ൻ്റെ റിപ്പബ്ലിക്ക് ദിനാസന്ദേശവും മക്കിഡ്‌സിൻ്റെ സ്വാതന്ത്ര്യ സമര സേനാനികളായുള്ള വേഷപ്പകർച്ചയും മികച്ചതും വ്യത്യസ്തവും ആയിരുന്നു. സെമിനാറിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സൗജന്യമായിമെഡക്സ് പ്രമേഹ രക്ത സമ്മർദ്ദ നിർണയ പരിശോധന നടത്തി. രക്ഷാധികാരികളായ ശ്രീ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ , വൈസ് പ്രസിഡന്റ് ജോൺ ദേവസ്സ്യ, അനീഷ് കാരാട്ട് , അനു അഭിലാഷ് , സിമിയ ബിജു , ഭവ്യ അനീഷ് , ജസീന ബഷീർ എന്നിവർ നേതൃത്വം നൽകി. മാക് ലേഡീസ് വിങ് ട്രഷറർ ശ്രീമതി ഷൈല മാർട്ടിൻ നന്ദി രേഖപ്പെടുത്തി.

Mon Feb 2024 | 03:57:49 news

ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. വീണ്ടെടുക്കാം ഇന്ത്യയെ ഗാന്ധിജിയിലൂടെ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയിലൂടെ അല്ലാതെ നമുക്ക് നമ്മുടെ പഴയ ഇന്ത്യയെ തിരിച്ചു പിടിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ ഡോ അബൂബക്കർ സിദ്ധിഖ് പരിപാടി ഉത്ഘാടനം ചെയ്തു. തന്റെ ജീവിതം തന്നെ ഒരു സന്ദേശമാണെന്ന് പറഞ്ഞു നമുക്ക് മുന്നിൽ ഇങ്ങനെ ഒരു മഹാത്മാവ് നടന്നു പോയതാണ് ഇന്നും നമ്മുടെ നാടിനെ ഇങ്ങനെ നിലനിർത്തുന്നത് എന്നും ആ വലിയ മനുഷ്യന്റെ വഴിയിലൂടെ തിരിച്ചു നടക്കുകയല്ലാതെ ഇന്ത്യയെ തിരിച്ചു വീണ്ടെടുക്കാൻ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ ഇല്ലെന്നു പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട്‌ അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ എംബസി കോൺസുലർ ഏജൻന്റ് ഡോ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐസിഎഫ് മെർബാത് സെക്ടർ പ്രസിഡന്റ്‌ നാസറുദ്ധീൻ സഖാഫി, കേരള വിഭാഗം കൺവീനർ ഡോ ഷാജി പി ശ്രീധർ, മലയാളം വിഭാഗം പ്രതിനിധി മണികണ്ഠൻ, ഇഖ്‌റ കെയർ ചെയർമാൻ ഹുസൈൻ കാച്ചിലോടി, എസ്എൻഡിപി പ്രസിഡന്റ്‌ രമേഷ് കുമാർ, എൻഎസ്എസ് പ്രസിഡന്റ്‌ ശ്രീജി കുമാർ, സർഗ്ഗവേദി കൺവീനർ സിനു കൃഷ്ണൻ,പിസിഎഫ് സലാല പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി,പ്രവാസി വെൽഫെയർ ട്രഷറർ വഹീദസ്മാൻ,ടിസ പ്രസിഡന്റ്‌ ഷജീർ ഖാൻ ഐഒസി ഒമാൻ കേരള ചാപ്റ്റർ സെക്രട്ടറി ദീപ ബെന്നി എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു സംസാരിച്ചു.ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിയിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന് മാത്രമേ സാധിക്കൂ എന്ന സന്ദേശം നൽകിയ പരിപാടിയിൽ അനീഷ് വിഷയാവതരണവും ശ്യം മോഹൻ നന്ദിയും പറഞ്ഞു

VIDEO