Latest News

വിശ്വാസവോട്ട് നേടി ചംപയ് സോറൻ; ജെഎംഎം-കോൺഗ്രസ് സർക്കാരിനെ അനുകൂലിച്ചത് 47 എംഎൽഎമാർ

Tue Feb 2024 | 04:26:22 news

റാഞ്ചി: ജാർഖണ്ഡിൽ വിശ്വാസവോട്ട് നേടി ചം പയ് സോറൻ. ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് സഖ്യസർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. ജെഎംഎം-കോൺഗ്രസ് സർക്കാരിനെ അനുകൂലിച്ചത് 47 എംഎൽഎമാർ വോട്ടു ചെയ്തു. 29 എംഎൽഎമാരാണ് സർക്കാരിനെ എതിർത്തത്. ഭൂരിപക്ഷത്തിനു വേണ്ടത് 41 എം എൽഎമാരുടെ പിന്തുണയായിരുന്നു. ഹേമന്ത് സോറൻ രാജിവച്ചതിനെ തുടർന്നാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതി ജ്ഞ ചെയ്തത്. ഇന്നത്തെ വോട്ടെടുപ്പിൽ ഹേമന്ത് സോറനും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. കോടതിയുടെ അനുമതിയോടെയാണ് സോറൻ വോട്ടിനെത്തിയത്.

VIDEO