Latest News

ഊട്ടിയില്‍ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികൾ മരിച്ചു

Thu Feb 2024 | 05:17:50 news

ഊട്ടി: ഊട്ടിയില്‍ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. ഊട്ടി സ്വദേശികളായ രാധ (38), സെകില(30), ഉമ(35), ഭാഗ്യം(36), സംഗീത(30), മുത്തുലക്ഷ്മി(36) എന്നിവരാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്. പരിക്കേറ്റ മഹേഷ്(23), ശാന്തി (45), ജയന്തി(56), തോമസ്(23) എന്നിവരെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധൻ പകല്‍ പന്ത്രണ്ടോടെ ഊട്ടി ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെ കുന്ത – മഞ്ചൂർ റോഡിലെ ലൗഡെയില്‍ ഗാന്ധിനഗറിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തിക്കിടെ മുകള്‍ഭാഗത്ത് ഉണ്ടായിരുന്ന പഴയ ശൗചാലയം ഉള്‍പ്പെടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെമേല്‍ പതിക്കുകയായിരുന്നു. ഊട്ടി, കൂനൂർ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് മാറ്റി തൊഴിലാളികളെ പുറത്തെടുക്കുമ്ബോഴേക്കും ആറുപേർ മരിച്ചിരുന്നു.

VIDEO