Latest News

മെഡിക്കല്‍ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്

Thu Feb 2024 | 05:18:27 news

തൃശൂര്‍: റൂറല്‍ ജില്ല പൊലീസില്‍ മെഡിക്കല്‍ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്. അവധിയുടെ കാരണം സത്യമാണോയെന്നറിയാന്‍ എസ്.എച്ച്.ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്.എച്ച്.ഒമാരുടെ ശിപാര്‍ശയില്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും റൂറല്‍ എസ്.പി നവനീത് ശര്‍മയുടെ ഉത്തരവില്‍ പറയുന്നു. സ്‌റ്റേഷനുകളില്‍ അവധിയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഒരു സ്റ്റേഷനില്‍നിന്ന് തന്നെ കൂടുതല്‍ പേര്‍ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനില്‍തന്നെ ചിലര്‍ മെഡിക്കല്‍ അവധിയിലും പ്രവേശിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ അവധി പരമാവധി കുറക്കണം. 10 ദിവസത്തില്‍ കൂടുതല്‍ അവധി വേണ്ടവര്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. വിഷയം യഥാര്‍ഥമല്ലെങ്കില്‍ അവധി അനുവദിക്കില്ല. അത്തരം കേസുകളില്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവില്‍ അറിയിച്ചു.

VIDEO