Latest News

ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി

Fri Feb 2024 | 04:45:24 news

ലൈംഗികാതിക്രമ കേസില്‍ പരാതി നല്‍കിയതിന് അഡ്വ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ ബന്ധപ്പെട്ട പൊലീസിനെ സമീപിക്കാന്‍ കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.ഇതോടെ പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് പറഞ്ഞു.അതേസമയം ലൈംഗികാതിക്രമ കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.ഇതോടെ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.

VIDEO