Latest News

നാലര പതിറ്റാണ്ടിന്റെ കുത്തക തകര്‍ത്തു; ഹോമിയോ കോളേജില്‍ കെഎസ്‌യു മുന്നേറ്റം

Fri Feb 2024 | 04:55:20 news

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല മുന്നേറ്റം. ഒന്‍പത് ജനറല്‍ സീറ്റുകളില്‍ അഞ്ചു സീറ്റും പിടിച്ചെടുത്ത കെഎസ്‌യു ആകെയുള്ള പതിനാറ് സീറ്റുകളില്‍ എട്ട് സീറ്റിലും തിളക്കമാര്‍ന്ന വിജയം നേടിയതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അറിയിച്ചു. 46 വര്‍ഷത്തെ എസ്എഫ്‌ഐ കുത്തക തകര്‍ത്താണ് വന്‍ വിജയം നേടിയത്. ജനറല്‍ സെക്രട്ടറി മിഥുന്‍.എം, വൈസ് ചെയര്‍ പേഴ്‌സണ്‍ മുബഷിറ.പി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അര്‍ച്ചന സക്കറിയ, സ്‌പോര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ ബാസിത് .പി, മാഗസിന്‍ എഡിറ്റര്‍ അതുല്യ സി.സി എന്നിവരാണ് കെഎസ്‌യു പാനലില്‍ വിജയിച്ചത്.

VIDEO