Latest News

ഒഐസിസി റിയാദ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

Fri Feb 2024 | 04:56:15 news

റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ ഉദ്‌ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇസ്മായിൽ പുത്തൻപീടിയേക്കൽ ( പ്രസിഡന്റ് ) റിയാസ്ഖാദർ ചെട്ടിപടി ( ജനറൽ സെക്രട്ടറി, സംഘടനാ ചുമതല) റസാഖ് കുരിക്കൾ ( ട്രെഷറർ ) ശംസുദ്ദീൻ വീ പി ( മുഖ്യ രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികൾ . അൻസാർ ചെമ്മാട് ( വൈസ് പ്രസിഡന്റ് ) മുഹ്സിൻ വെന്നിയൂർ, നിഷാന്ത് കൂട്ട് മൂചി (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ലാ കമ്മിറ്റി ജെനറൽ സെക്രട്ടറി ജംസാദ് തുവ്വൂർ, ജില്ലാ സെക്രടറി റഫീക്ക് കൊടിഞ്ഞി ആശംസകൾ നേർന്നു.

VIDEO