Latest News

കൊച്ചിയിലെ ബാറിൽ വെടിവെയ്‌പ്പ്

Mon Feb 2024 | 05:10:43 news

കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമ സംഭവം അരങ്ങേറിയത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

VIDEO