Latest News

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച ടെക്‌നോളജി ബാങ്ക് പുരസ്കാരം

Fri Feb 2024 | 04:44:09 news

കൊച്ചി: ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്‌നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്‌ഐബി) ലഭിച്ചു. 19ാമത് ഐബിഎ വാര്‍ഷിക ബാങ്കിങ് ടെക്‌നോളജി കോണ്‍ഫറന്‍സ്, എക്‌സ്പോ & സൈറ്റേഷനില്‍ ഇതുള്‍പ്പെടെ ആറ് പുരസ്‌കാര ങ്ങളാണ് എസ്‌ഐബി സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്‍. ശേഷാദ്രി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. എസ്‌ഐബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ടെക്‌നോളജി, ടെക്ക് ടാലന്റ് & ഓര്‍ഗനൈസേഷന്‍, ഐടി റിസ്‌ക് & മാനേജ്‌മെന്റ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, ഡിജിറ്റല്‍ സെയില്‍സ്, പേമെന്റ് & എന്‍ഗേജ്‌മെന്റ്, ഫിന്‍ടെക്ക് & ഡിപിഐ അഡോപ്ഷന്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക പരാമര്‍ശവും നേടി. “ഐബിഎ ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്പോ & സൈറ്റേഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് തുടര്‍ച്ചയായി ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള അംഗീകാരമാണ്. ഈ പുരസ്‌കാരങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനവും സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമ മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനവുമാണ്,” പി.ആര്‍. ശേഷാദ്രി പറഞ്ഞു. ബോംബെ ഐഐടിയിലെ പ്രൊഫസര്‍ എമിരറ്റസ്, ഡോ. ദീപക് ബി. പതക് ആയിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍. ഐബിഎ ചെയര്‍മാനും പിഎന്‍ബി മേധാവിയുമായ എ.കെ. ഗോയല്‍, ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത തുടങ്ങി ബാങ്കിങ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

VIDEO