Latest News

പേട്ടയിൽ രണ്ട് വയസുകാരിയെ കാണാതായി

Tue Feb 2024 | 04:37:37 news

തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തെ തുടർന്ന് പോലീസ് മൂന്ന് ടീമുകളായി അന്വേഷണം ആരംഭിക്കും . ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട് . തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. സിസിടിവികള്‍ പരിശോധനകൾ പുരോഗമിക്കുന്നു . കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ട അവസരത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണോയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകളാണ് മേരി. കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

VIDEO