Latest News

ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

Tue Feb 2024 | 04:38:09 news

ചേർത്തല: ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു . കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് നിഗമനം. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ആരതിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

VIDEO