Latest News

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

Wed Feb 2024 | 04:54:43 news

പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം നേടിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിൻ തട്ടി മരിച്ചു. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. മലമ്പുഴ കുടുക്കാം കുന്ന് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം നടന്നത്. തിരുവനന്തപുരം ചെന്നൈ മെയിൽ ട്രെയിന് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

VIDEO