Latest News

താപനില ഉയരും; ജാഗ്രത വേണം

Thu Feb 2024 | 04:48:42 news

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ടു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്

VIDEO