Latest News

കുഞ്ഞനന്തന് ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന്, എംഎം ഹസ്സൻ

Fri Feb 2024 | 04:48:20 news

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതി പി കെ കുഞ്ഞനന്തന് യുഡിഎഫ് ചികിത്സ നിഷേധിച്ചെന്ന കുഞ്ഞനന്തന്റെ മകളുടെ ആരോപണത്തോട് പ്രതികരിച്ച് യുഡിഫ് കൺ‌വീനർ എംഎം ഹസ്സൻ. കുഞ്ഞനന്തന് ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്നായിരുന്നു ഹസ്സന്റെ പ്രതികരണം. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചത്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികൾ ഏർപ്പെടുത്തിയിരുന്നു എന്നും ഹസ്സൻ പറഞ്ഞു

VIDEO