Latest News

ERNAKULAMടിപി വധക്കേസ് പ്രതികളുടെ ശിക്ഷകൂട്ടി ഹൈക്കോടതി, 20 വ​ർ​ഷ​ത്തേ​ക്ക് പ­​രോ​ള്‍ അ­​നു­​വ­​ദി­​ക്ക­​രു­​തെ​ന്നും വിധി

Wed Feb 2024 | 04:37:29 news

കൊ​ച്ചി: സിപിഎം നേതാക്കൾ പ്രതികളായ ടിപി ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി­​ലെ പ്ര­​തി­​ക­​ൾക്ക് വധശിക്ഷ ഒഴിവാക്കിയെങ്കിലും ശിക്ഷ ഉയർത്തി ഹൈക്കോടതി. കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ നേ­​രി­​ട്ട് പ­​ങ്കു­​ള്ള ഒ­​ന്നു മു­​ത​ല്‍ എ­​ട്ട് വ­​രെ­​യു­​ള്ള പ്ര­​തി­​ക​ള്‍­​ക്കും 11-ാം പ്ര­​തി­​ക്കും ഹൈ​ക്കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തമാണ് വി​ധി​ച്ചത്. 20 വ​ർ​ഷ​ത്തേ​ക്ക് ഇ​വ​ർ​ക്ക് പ­​രോ​ള്‍ അ­​നു­​വ­​ദി­​ക്ക­​രു­​തെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. വി­​ചാ­​ര­​ണ­​ക്കോ​ട­​തി വി­​ധി­​ച്ച ത​ട­​വ് ശി­​ക്ഷ­​യു­​ടെ കാ­​ലാ­​വ​ധി ഉ­​യ​ര്‍­​ത്തി­​ക്കൊ­​ണ്ടാ​ണ് ഹൈ­​ക്കോ­​ട­​തി ഉ­​ത്ത­​ര­​വ്. വി­​ചാ­​ര­​ണ­​ക്കോ­​ട­​തി നേ​ര​ത്തേ വെ­​റു­​തേ വി​ട്ട കെ.​കെ.​കൃ­​ഷ്­​ണ​നും ജ്യോ­​തി ബാ­​ബു­​വി​നും ജീ­​വ­​പ­​ര്യ­​ന്തം ത​ട­​വ് ശി­​ക്ഷ വി­​ധി­​ച്ചു. ഇ­​വ​ര്‍­​ക്ക് പ­​രോ­​ളി­​ന് അ­​പേ­​ക്ഷി­​ക്കാ​ന്‍ അ­​വ­​കാ­​ശ­​മു­​ണ്ടെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ​ര­​നെ കൊ­​ല­​പ്പെ­​ടു​ത്തി­​യ രീ­​തി അ­​തി­​ക്രൂ­​ര­​മാ­​ണെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി​ച്ചു. സ­​മൂ­​ഹ­​മ­​ന­​സാ­​ക്ഷി­​യെ​ത­​ന്നെ ഞെ­​ട്ടി­​ച്ച സം­​ഭ­​വ­​മാ­​ണി​ത്. രാ­​ഷ്ട്രീ­​യ­​കൊ­​ല­​പാ​ത­​കം എ­​ന്ന് പ​റ­​ഞ്ഞ് ഇ­​തി­​നെ ത­​ള്ളി­​ക്ക­​ള­​യാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. പ്ര­​തി­​ക​ള്‍­​ക്ക് പ­​ര­​മാ​വ­​ധി ശി­​ക്ഷ ന​ല്‍­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്രോ­​സി­​ക്യൂ­​ഷ​നും കെ.​കെ.​ര­​മ എം­​എ​ല്‍­​എ­​യും ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ­​ണ് കോ​ട­​തി ഉ­​ത്ത­​ര​വ്.

VIDEO