Latest News

സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Wed Feb 2024 | 04:39:19 news

സുരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അപകടത്തിൽ പാലാരിവട്ടം പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ആ കേസ് മോട്ടർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു. ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഓഫീസിൽനിന്ന് നോട്ടീസ് നൽകി. മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്.

VIDEO