Latest News

പോക്സോ കേസിൽ ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് ചീമേനി പൊലീസ്

Tue Mar 2024 | 04:37:36 news

കാഞ്ഞങ്ങാട്: പോക്സോ കേസിൽ ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് പോലീസ്. 2023 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ജില്ലയിലെ ചീമേനി പഞ്ചായത്തിലെ ക്‌ളായിക്കോട് വില്ലേജിലെ പരട് പ്രദേശത്തെ അഴീക്കോടൻ മന്ദിരത്തിലാണ് ഓട്ടോ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായ വ്യക്തി പ്ലസ് വണിൽ പഠിക്കുന്ന 16കാരിയെ പീഡിപ്പിച്ചത്. ചീമേനി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച്കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ മാസം 15നായിരുന്നു. എന്നാൽ നാളിതുവരെയായി ഇയാളെ പിടികൂടാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നീക്കം ദുരൂഹമാണ്. അതേ സമയം ഈ ഡിവൈഎഫ്ഐക്കാരൻ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിലാണ്.

VIDEO