Latest News

വീണ്ടും നാണംകെട്ട് പൊലീസ്; മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Thu Mar 2024 | 04:56:10 news

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കാട്ടാന ആക്രമണത്തിൽ കോതമംഗലത്ത് വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ കഴിഞ്ഞദിവസം മുഹമ്മദ് ഷിയാസിനെതിരെയും മാത്യു കുഴൽനാടൻ എംഎൽഎക്ക് എതിരെയും പൊലീസ് കേസെടുത്ത് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പുലർച്ചയോടെ ഇരുവർക്കും മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിനിടെ മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം കോടതിക്ക് മുന്നിൽ എത്തിയിരുന്നു. നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിലാണ് മുഹമ്മദ് ഷിയാസിനെതിരെ പുതിയ കേസ് ചുമത്തിത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിയാസിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയയെങ്കിലും മാത്യു കുഴൽനാടൻ എംഎൽഎയും കോൺഗ്രസ് നേതാക്കളും ഇടപെട്ട് തടഞ്ഞു. ഇതിന് പിന്നാലെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത് പോലീസിന് തിരിച്ചടിയായത് മാത്രമല്ല ഷിയാസിനെ ഉറപ്പായും അറസ്റ്റ് ചെയ്യുമെന്ന് വെല്ലുവിളിച്ച പൊലിസിന് നാണക്കേട് ആവുകയും ചെയ്തു.

VIDEO