Latest News

കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ പുറത്താക്കി

Fri Mar 2024 | 04:37:26 news

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വി സിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ.എം.ജയരാജ്, സംസ്കൃത വിസി ഡോ.എം. വി. നാരായണൻ എന്നിവരെയാണ് പുറത്താക്കിത്. നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഗവർണറുടെ നടപടി. വിസിമാരെ പുറത്താക്കുന്നത് സംബന്ധിച്ച കേസിൽ ഹിയറിംഗ് നടത്തി തീരുമാന മെടുക്കുന്നതിന് കോടതി നിർദേശിച്ച ആറാഴ്ച സമയം വ്യാഴാഴ്‌ച തീരാനിരിക്കെയാണ് നടപടി. സംസ്കൃത സർവകലാശാലാ വിസി നിയമനത്തിനായി സമർപ്പിച്ച പട്ടികയിൽ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുൾപ്പെടുന്ന പാനൽ ചാൻസലർക്ക് നൽകണമെന്നാണ് ചട്ടം. കാലിക്കറ്റ് വിസി തെരഞ്ഞെടുപ്പ് സമിതിയിൽ ചീഫ് സെക്രട്ടറിയും ഉൾപ്പെട്ടിരുന്നു. ഓപ്പൺ, ഡിജിറ്റൽ വിസിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം തേടി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല. വിസിമാരെ പുറത്താക്കിക്കൊണ്ടുള്ള ഓർഡർ ഉടൻ പുറത്തിറക്കുമെന്ന് രാജ് ഭവൻ അറിയിച്ചു

VIDEO