Latest News

ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവ് നല്‍കിയിട്ടില്ല; ഗതാഗത മന്ത്രി

Fri Mar 2024 | 04:39:27 news

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഔദ്യോഗികമായി നടന്ന യോഗത്തില്‍ ചർച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടക്കുമെന്നും എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടന്നിരുന്നു.അന്തിമ തീരുമാനം എടുക്കുകയോ ഉത്തരവ് ഇറക്കുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ഇന്ന് രാവിലെ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. L ഉത്തരവ് ഇറങ്ങും മുൻപ് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി മനപ്പൂര്‍വം പ്രശ്നമുണ്ടാക്കിയത് ചില ഉദ്യോഗസ്ഥരുടെ നീക്കമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.

VIDEO