Latest News

വെറ്ററിനറി കോളജില്‍ നടന്നത് അങ്ങേയറ്റം കുറ്റകരമായ സംഭവം: സുനില്‍ പി ഇളയിടം

Fri Mar 2024 | 04:41:18 news

പാലക്കാട്: പൂക്കോട് വെറ്ററിനറി കോളജില്‍ നടന്നത് അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം. ‘കലയും സാംസ്‌കാരിക ചരിത്രവും’ എന്ന വിഷയത്തില്‍ പാലക്കാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുനിലക്കും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണത്. കാമ്പസുകളിലെ അക്രമവും അരാജകത്വവും ചെറുക്കാന്‍ ഒന്നാമത്തെ ചുമതലയുള്ള എസ്.എഫ്.ഐയുടെ നേതാക്കള്‍തന്നെ അതിലുള്‍പ്പെട്ടത് എല്ലാ നിലയിലും എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

VIDEO