Latest News

ഞാന്‍ വന്ന വഴി മറക്കില്ല’: മന്ത്രി വി. ശിവന്‍കുട്ടിക്ക്‌ മറുപടിയുമായി നവ്യ നായര്‍

Sat Mar 2024 | 04:41:59 news

തിരുവനന്തപുരം: താരങ്ങള്‍ യുവജനോത്സവത്തിന് വന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി നടി നവ്യ നായര്‍. താന്‍ ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും വന്ന വഴി മറക്കില്ലെന്നും കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ നവ്യ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും സര്‍വകലാശാല കലോത്സവ നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞു. സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിക്ക് ശേഷം സംസാരിക്കാന്‍ വേദിയിലെത്തവെയാണ് നവ്യ മറുപടി നല്‍കിയത്. ‘ഞാന്‍ വന്ന വഴി മറക്കില്ല. കലോത്സവത്തിനെത്താന്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

VIDEO