Latest News

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

Sat Mar 2024 | 04:46:41 news

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശുമല ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. ജിത്തു ഉത്സവത്തിനായി എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടായി കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. അൽപ്പസമയത്തിന് ശേഷം വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

VIDEO