Latest News

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു

Mon Mar 2024 | 04:39:52 news

പെരിന്തൽമണ്ണ: പുലാമന്തോളിൽ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. ബന്ധുക്കളുമായി പുഴയിൽ കുളിക്കാനെത്തിയതായിരുന്നു കൊപ്പം സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായി എസ് ഐ. തൃശൂർ മാള സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് കുട്ടികളടക്കം നാലു ബന്ധുക്കൾക്കൊപ്പം എസ് ഐ പുലാമന്തോൾ ഭാ​ഗത്തെ പുളിഞ്ചോ‌ട് കടവിൽ കുളിക്കാനിറങ്ങിയത്. ഇതിൽ ഒരു കുട്ടി പുഴയിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു. നീന്തൽ അറിയാമായിരുന്നിട്ടും പുഴയിൽ ചുഴിയിൽ എസ് ഐ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ പുഴയിൽ നിന്നുമെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപ​കടത്തിൽ പെ. കുട്ടി രക്ഷപ്പെട്ടു. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണ് പുളി‍ഞ്ചോട് കടവ്. സുബിഷ്മോന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് സുബിഷ്മോൻ കൊപ്പം സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്.

VIDEO