Latest News

സിഎഎ: രാജ്യ വ്യാപക പ്രതിഷേധം; യൂത്ത് കോൺഗ്രസ് ട്രെയിനുകൾ തടഞ്ഞു

Tue Mar 2024 | 04:48:11 news

കൊച്ചി: സിഎഎ നടപ്പാക്കുന്നതിൽ രാജ്യത്തുടനീളം പ്രതിഷേധം ശക്തം.അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു. സിഎഎ നടപ്പാക്കുന്നതിൽ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ റെയിൽവേ സംരക്ഷണ സേന തടഞ്ഞു. പ്രവർത്തകർ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി. കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധം നടന്നു.

VIDEO