Latest News

പൗരത്വ ഭേദഗതി: മണ്ഡലം തലങ്ങളിൽ യുഡിഎഫ് പ്രതിഷേധത്തിന് ആഹ്വാനം

Tue Mar 2024 | 04:48:48 news

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ന് മണ്ഡലതലത്തിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് യുഡി എഫ് ചെയർമാനും പ്രതിപക്ഷനേതാവുമായ വി.ഡി.സതീശൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണു പ്രതിഷേധം.ജനങ്ങളിൽ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ കോൺഗ്രസും യുഡിഎഫും ചെറുക്കും. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സതീശൻ അറിയിച്ചു

VIDEO