Latest News

മുഖ്യമന്ത്രിയുടെ പ്രസ്താവനയും പഴയ ചാക്കും ഒരുപോലെ ” : ഒ ഐ സി സി വേങ്ങര മണ്ഡലം കമ്മറ്റി.

Wed Mar 2024 | 04:53:52 news

റിയാദ് : പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രിയുടെ അടിവരയിട്ട പ്രസ്താവന വിശ്വസിക്കരുതെന്ന് ഒ ഐ സി സി റിയാദ് വേങ്ങര മണ്ഡലം കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവ്വം തടയാനുള്ള ശ്രമവും,ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ഉറപ്പിക്കലുമാണ് ഈ അടിവര ലക്ഷ്യമാക്കുന്നത്. അതിനപ്പുറം ഒരു ആത്മാർത്ഥതയും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല. സി എ എ ക്കെതിരെ സമരം ചെയ്തവർക്കെതിരെ എന്തിനു കേസുകൾ എടുത്തു?, അത് നിയമപാലകരുടെ വീഴ്ചയാണെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് നാളിതു വരെ കേസുകൾ പിൻവലിച്ചില്ല?. ഈ യാഥാർഥ്യങ്ങളെല്ലാം മൂന്നുലിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രയുടെ “അടിവര” വിശ്വസിക്കേണ്ടത്?. നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല. അടിവര വിശ്വസിസിച്ചിരുന്നാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും വാർത്ത കുറിപ്പിൽ പറഞ്ഞു.

VIDEO