Latest News

വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

Wed Mar 2024 | 05:04:32 news

കൽപ്പറ്റ: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ 9:15 ഓടെയാണ് സംഭവം. കഴിഞ്ഞ രണ്ടിടങ്ങളിൽ മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു .വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടിയിലായ കടുവയെ സുൽത്താൻബത്തേരി കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

VIDEO